ജ്യോതികയുടെ അന്‍പതാം ചിത്രം ‘ഉടന്‍പിറപ്പെ’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു

ജ്യോതികയുടെ കരിയറിലെ അന്‍പതാമത്തെ ചിത്രമായ ‘ഉടന്‍പിറപ്പെ’ യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ശശികുമാര്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ശരവണന്‍ ആണ്.

സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോതികയ്‌ക്കൊപ്പം ശശികുമാറും സമുദ്രക്കനിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജ്യോതികയുടെ ഭര്‍ത്താവായി സമുദ്രക്കനിയും സമുദ്രക്കനിയുടെ സഹോദരനായി ശശികുമാറും അഭിനയിക്കുന്നു.

സിനിമ ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 14ന് റിലീസിനെത്തും. ഡി.ഇമ്മനാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ആര്‍. വേല്‍രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.

സൂര്യ നായകനാകുന്ന ജയ് ഭീം എന്ന ചിത്രവും ദീപാവലി റിലീസായി ആമസോണ്‍ പ്രൈമിലൂടെ റിലീസിനൊരുങ്ങുന്നുണ്ട്. സമുദ്രകനി, സൂരി, കാളിയരശന്‍ ,നിവേദിത, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News