അമിത വണ്ണം കുറയ്ക്കാന്‍ ഈ ജ്യൂസ് ട്രൈ ചെയ്ത് നോക്കൂ….

മലയാളികള്‍ ഡ്രാഗണ്‍ ഫ്രൂട്ടിനെ പരിചയപ്പെട്ട് തുടങ്ങിട്ട് അധികനാളുകളായിട്ടില്ല. കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്ന അത്രയും ഭംഗിയുള്ള ഒരു ഫ്രൂട്ട് കൂടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ടില്‍ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

കൂടാതെ രോഗ പ്രതിരോധശേഷിയുള്ള ആന്റിഓക്സിഡന്റുകളും ഇത് നല്‍കുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് പതിവായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചുവടെ

  • മറ്റ് ഫലങ്ങളെ അപേക്ഷിച്ച് കലോറി വളരെ കുറവായതിനാല്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.

  • ഗര്‍ഭകാലത്ത് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന വിളര്‍ച്ചക്ക് പരിഹാരം കാണുന്നു.

  • ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ സന്ധികളിലെയും പേശികളിലെയും അനുഭപ്പെടുന്ന കടുത്ത വേദന ഇല്ലാതാക്കുന്നു.

  • ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

  • കൂടാതെ, ഡ്രാഗണ്‍ ഫ്രൂട്ടില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു.

  • രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

  • വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മുഖകുരു കുറയ്ക്കാനും വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാനും ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.

  • ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബര്‍ ലഭിക്കുകയും ദഹനം നന്നായി നടക്കുകയും ചെയ്യുന്നു. മലബന്ധം അസിഡിറ്റി എന്നിവ തടയാനും ഇത് ഫലപ്രദമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News