നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എപ്പോഴും പനി വരാറുണ്ടോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് വരാവുന്ന ഒന്നാണ് പനി . മരുന്നുകളുടെ ഉപയോഗം കൂടാതെ ലളിതമായ ചില മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികളുടെ പനി കുറയ്ക്കാന്‍ സാധിക്കും. പനിയുള്ള അവസരത്തില്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും, തണുപ്പ് അധികം ഏല്‍ക്കാതിരിക്കാനും, വൃത്തിയായിരിക്കാനും ശ്രദ്ധിച്ചാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അതില്‍ നിന്ന് മുക്തി നേടാം.

ചെറുചൂടുള്ളതോ, ചൂടുള്ളതോ ആയ വെള്ളത്തില്‍ കുളിക്കുക. ഇങ്ങനെ കുളിക്കുമ്പോള്‍ ശരീരത്തിന്റെ താപനില കുറഞ്ഞ് വരും. അത് പെട്ടന്നല്ല സാവധാനമാണ് സംഭവിക്കുക. തണുത്ത വെള്ളത്തിലുള്ള കുളി ശരീരതാപനില ഉയരാനിടയാക്കും. കടുത്ത പനിയുള്ളപ്പോള്‍ കോട്ടണ്‍ തുണി തണുത്ത വെള്ളത്തില്‍ മുക്കി പിഴിഞ്ഞതിന് ശേഷം കഴുത്തിലും, നെറ്റിയിലും ഇടുക.

ഉണങ്ങുമ്പോള്‍ മാറ്റി വീണ്ടും ഇടുക. എണ്ണ കൊണ്ട് തിരുമ്മിയും പനി കുറയ്ക്കാം. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കിടക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഒലിവെണ്ണ തേച്ച് പിടിപ്പിച്ച ശേഷം കോട്ടണ്‍ വസ്ത്രം കൊണ്ടും, പുതപ്പ് കൊണ്ടും പതിയുക. രാവിലെ കുളിപ്പിച്ച് ശരീരത്തിലെ എണ്ണ നീക്കം ചെയ്യാം.

ധാരാളം വെള്ളം കുടിക്കുക. ശരീരത്തിന്റെ സ്വഭാവികമായ പ്രതിരോധമാണ് പനി എന്നത്. എന്നാല്‍ ശരീരത്തിലെ ചൂട് ജലാംശം നഷ്ടപ്പെടാനിടയാക്കും. ശരീരത്തില്‍ നിന്ന് ജലാംശം കൂടുതലായി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധ വേണം. ഛര്‍ദ്ദി, വയറിളക്കം എന്നിവയുണ്ടെങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ചൂട് കുറയ്ക്കാന്‍ എളുപ്പവഴിയാണ് പുളികൊണ്ടുള്ള ജ്യൂസ്, കറ്റാര്‍വാഴ ജെല്‍, പേരയില ജ്യൂസ് എന്നിവ ഉപയോഗിക്കുന്നത്.

ഈ ജ്യൂസ് നെറ്റിത്തടത്തില്‍ തേച്ച് ഉണങ്ങുമ്പോള്‍ വീണ്ടും ആവര്‍ത്തിച്ച് തേക്കുക. ശരീരത്തിന്റെ ചൂട് കുറയുന്നത് വരെ ഇത് ചെയ്യുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുകയും, തണുക്കുന്നുണ്ടെങ്കിലും പുതപ്പ് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.

കട്ടിയുള്ള പുതപ്പ് ഉപയോഗിക്കുന്നത് ശരീര താപനില വര്‍ദ്ധിക്കാനിടയാക്കും.ഫാനിട്ട് മുറിയിലെ വായുസഞ്ചാരം കൂട്ടുക. എല്ലാത്തിനുമുപരിയായി പരിപൂര്‍ണ്ണ വിശ്രമവും എടുക്കുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here