അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ

കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ.കർഷക കൊലപാതകത്തെ ഇപ്പോഴും അദ്ദേഹം ന്യായീകരിക്കുന്നു.കർഷകരെ കുറ്റപ്പെടുത്തുകയാണ് കേന്ദ്രമന്ത്രി.

അജയ് മിശ്ര മന്ത്രി ആയിരിക്കെ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും അതിനാൽ രാജി വയ്ക്കണമെന്നും ആവശ്യം ശക്തമാണ്. ലഖിംപൂർ സന്ദർശിക്കാനെത്തുന്ന പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനെ അപലപിക്കുന്നു.

യോഗി സർക്കാർ ജനാധിപത്യത്തെ കൊല്ലുകയാണെന്നും കർഷക നേതാക്കളെ എത്രയും പെട്ടെന്ന് പുറത്തു വിടണമെന്നും മരിച്ചവരുടെ കുടുംബങ്ങളെ കാണാനുള്ള അവകാശം തടയരുതെന്നും സിപിഐഎം പോളിറ്റ് ബ്യുറോ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News