മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ യുപി പൊലീസ് പോപുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.

കാപ്പനെതിരെ യുഎപിഎ ചുമത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മഥുര ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ നേരത്തെ രംഗത്ത് വന്നിരുന്നു.

സിദ്ദിഖ് കാപ്പന് തീവ്രവാദബന്ധമുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 5000 പേജുള്ള കുറ്റപത്രത്തില്‍ കാപ്പന് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും കാപ്പന്റെ ലേഖനങ്ങള്‍ പ്രകോപനപരമായിരുന്നുവെന്നും പറയുന്നു. കാപ്പന്‍ മലയാളത്തിലെഴുതിയ 30 ലേറെ ലേഖനങ്ങളെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്നും ഹത്രാസ് പെണ്‍കുട്ടിയുടെ സംസ്‌കാരത്തിന് പിന്നാലെ ജനങ്ങളെ ഇളക്കിവിടാന്‍ കാപ്പന്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ടെന്നുമാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News