കർഷകരുടെ കൊലപാതകം: കേന്ദ്ര സഹമന്ത്രിക്കും മകനുമെതിരെ കേസെടുക്കണം; ഡി രാജ

കർഷകർക്ക് നേരെ ബിജെപി നടത്തുന്ന നരഹത്യക്ക് എതിരെ ശക്തമായ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കർഷകരുടെ കൊലപാതകത്തിൽ കേന്ദ്ര സഹമന്ത്രിക്കും മകനുമെതിരെ കേസ് എടുക്കണം എന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും സിപിഐ കേന്ദ്ര കൗൺസിൽ യോഗം ആവശ്യപ്പെട്ടതായി ഡി രാജ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുകയാണ് ലക്ഷ്യം. പാർട്ടിയെ ചതിച്ചാണ് സ്വന്തം താൽപര്യത്തിന് വേണ്ടി കനയ്യ കുമാർ പാർട്ടി വിട്ടത് എന്നും ഡി രാജ കൂട്ടിച്ചേർത്തു. ദേശീയ സാമ്പത്തിക പൈപ്പ്‌ലൈൻ പദ്ധതിക്ക് എതിരെ പ്രമേയം പാസാക്കിയ കേന്ദ്ര നേതൃ യോഗങ്ങളും വിജയവാഡയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൻ്റെ ഒരുക്കങ്ങളും ചർച്ച ചെയ്തതായി സിപിഐ ജനറൽ സെക്രട്ടറി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News