വേട്ടയാടുന്നതിന് ഇരയെ കിട്ടിയ ആഹ്ലാദമാണ് ചിലര്‍ക്ക്; ആര്യന്‍ വിഷയത്തില്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യ പറയുന്നു

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പിന്തുണയുമായി പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും നടന്‍ ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയുമായ സൂസെയ്ന്‍ ഖാന്‍. മാധ്യമപ്രവര്‍ത്തകയായ ശോഭ ഡെയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെയാണ് സൂസെയ്ന്റെ കമന്റ്.

”ഇത് ആര്യനെക്കുറിച്ചു മാത്രമല്ല, കഷ്ടകാലത്തിന് അയാള്‍ മോശം സമയത്ത് മോശം സ്ഥലത്ത് ചെന്നു പെട്ടതാണ്. ബോളിവുഡിലെ ആളുകളെ വല്ലാതെ വേട്ടയാടുകയാണ്. ഇത് ഒട്ടും ന്യായമല്ല.

അവനൊരു നല്ല കുട്ടിയാണ്. ഞാന്‍ ഗൗരിക്കും ഷാരൂഖിനുമൊപ്പം നില്‍ക്കുന്നു’. വേട്ടയാടുന്നതിന് ഇരയെ കിട്ടിയ ആഹ്ലാദമാണ് ചിലര്‍ക്കെന്നാണ് സുസെയ്‌ന്റെ പ്രതികരണം.

അതേസമയം ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ പിടിയിലായ ബോളിവുഡ് താരം ഷാറുഖിന്റെ മകന്‍ ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരുന്നു.

അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്.

ലഹരിപാര്‍ട്ടി കേസില്‍  ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരാണ് നിലവില്‍ എന്‍സിബിയുടെ കസ്റ്റഡിയിലുള്ളത്. ആഢംബര കപ്പലില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംഘം നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

മയക്കുമരുന്ന് എത്തിച്ചുനല്‍കിയവര്‍ക്കായി മുംബൈയില്‍ വിവിധ ഇടങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. ഈ റെയ്ഡിലാണ് ഇന്ന് ഒരാളെ പിടികൂടിയത്. അറസ്റ്റിലായ രണ്ടുപേരെയും മുംബൈ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കേസില്‍ ആര്യന്‍ ഖാന്‍, മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെ മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതില്‍ സ്ഥിരമായി മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളത് അര്‍ബാസ് മെര്‍ച്ചന്റിനാണ് എന്ന കണ്ടെത്തലിലാണ് എന്‍സിബി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here