കർഷകരെ കാർ കയറ്റി കൊന്ന സംഭവം; അജയ് കുമാർ മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് എളമരം കരീം എംപി

ഉത്തര്‍പ്രദേശിലെ ലഖീംപൂര്‍ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകൻ വാഹനമിടിച്ച് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തെഴുതി.

കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നാല് കർഷകരെയാണ് കേന്ദ്ര മന്ത്രിയുടെ മകനും കൂട്ടാളികളും കൊന്നുകളഞ്ഞത്. രാജ്യത്തെ നടുക്കിയ ഈ പൈശാചിക കൃത്യം ചെയ്ത മകനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന അജയ് കുമാർ മിശ്ര രാജ്യത്തെ ജനങ്ങളെയാകെ വെല്ലുവിളിക്കുകയാണ്. അദ്ദേഹത്തിന്റെ മകൻ ഉൾപ്പെട്ട കൊലപാതകങ്ങൾക്ക് ശേഷവും, കർഷകരെ കുറ്റപ്പെടുത്തിക്കൊണ്ട് അതിക്രമത്തെ ന്യായീകരിക്കുന്ന സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിക്കുന്നത്.

പരിക്കേറ്റതും കൊല്ലപ്പെട്ടതുമായ കർഷകരെ പുറത്തുനിന്നുള്ളവർ എന്നും ഖാലിസ്ഥാൻ ബന്ധമുള്ളവർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരം ചെയ്യുന്ന കർഷർക്കെതിരെ നേരത്തെയും പ്രകോപനപരമായ പ്രസംഗം ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഈ നിലപാട് സ്വീകരിക്കുന്ന അജയ് കുമാർ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്ന സ്ഥാനത്തു തുടരുന്നിടത്തോളം കാലം ഒരു അന്വേഷണവും നിഷ്പക്ഷമാകില്ല. അതിനാൽ എത്രയും വേഗം അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel