കുഴല്‍പ്പണവിവാദത്തിലും കെ സുരേന്ദ്രനെ കൈവിടാതെ ദേശീയ നേതൃത്വം; സുരേന്ദ്രന്‍ തന്നെ അധ്യക്ഷ പദവിയില്‍ തുടരും

കൊടകര കുഴല്‍പ്പണവിവാദത്തിലും കെ സുരേന്ദ്രനെ കൈവിടാതെ ദേശീയ നേതൃത്വം. സുരേന്ദ്രന്‍ തന്നെ അധ്യക്ഷ പദവിയില്‍ തുടരും. ഇതിന് പിന്നാലെ കൃഷ്ണദാസ് പക്ഷത്തിനെ വെട്ടിയൊതുക്കിയുള്ള പുന:സംഘടനയ്ക്ക് കെ സുരേന്ദ്രന്‍ തയ്യാറായി. കെ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെ വൈസ് പ്രസിഡന്റ്മാരായും, എംടി രമേശിനെ ജനറല്‍ സെക്രട്ടറിയായും നിലനിര്‍ത്തിയാണ് പുന:സംഘടന എന്നുള്ളതും പ്രസക്തമാണ്.

പഴയ ട്രഷറര്‍ ജെ ആര്‍ പത്മകുമാറിനെ സെക്രട്ടറിയായി ഒതുക്കിയപ്പോള്‍ വക്താവായിരുന്ന എം എസ് കുമാറിനെ ഭാരവാഹിത്വത്തില്‍ നിന്നും തന്നെ ഒഴിവാക്കി. മുരളീധര പക്ഷത്തിനൊപ്പം നില്‍ക്കുന്ന അഞ്ച് പേരെ പുതിയ ജില്ലാ പ്രസിഡന്റുമാരെയും നിയമിച്ചു.

പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാര്‍ വന്നത്. ബിജെപി രാഷ്ട്രീയത്തില്‍ വലിയ അനുഭവം ഇല്ലെങ്കില്‍ കൂടിയും നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമായി ഉയര്‍ത്തി. വക്താവായിരുന്ന ബി ഗോപാലകൃഷ്ണനെ സംസ്ഥാന വൈസ് പ്രസിഡന്റാക്കി.

സംഘടനയുടെ പണം ഇനി മുതല്‍ കൈകാര്യം ചെയ്യുക മുരളീധരന്‍ പക്ഷത്തിന്റെ വിശ്വസ്തനാകും. പാലക്കാട് നിന്നുള്ള ഇ കൃഷ്ണദാസാണ് പുതിയ ട്രഷറര്‍. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് എത്തിയ പന്തളം പ്രതാപനെ സംസ്ഥാന സെക്രട്ടറിയാക്കി. എന്തായാലും കൊടകര കുഴല്‍പ്പണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയ എം ഗണേശിനെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും നിലനിര്‍ത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News