മകന്റെ പിറന്നാള്‍ ദിനത്തില്‍ വേറിട്ട വസ്ത്രധാരണവുമായി നടന്‍ ജിനു ജോസഫ്; ചിത്രങ്ങള്‍ വൈറല്‍

മകന്റെ പിറന്നാള്‍ ആഘോഷിച്ച് നടന്‍ ജിനു ജോസഫ്. കഴിഞ്ഞ ഒക്ടോബറിലാണ് ജിനുവിനും ഭാര്യ ലിയ സാമുവലിനും മാര്‍ക് ആന്റണി ജോസഫ് എന്ന മകന്‍ പിറന്നത്. പിറന്നാളിന് മൂവരും ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സീസറിനെ അനുസ്മരിപ്പിക്കുന്ന കോസ്റ്റ്യൂമാണ് ജിനുവും ഭാര്യയും മകനും അണിഞ്ഞിരിക്കുന്നത്. ജൂലിയസ് സീസറുടെ ഒരേയൊരു വിശ്വസ്തനും റോമന്‍ കമാന്ററും ധീരനായ പോരാളിയും സമര്‍ത്ഥനായ പ്രാസംഗികനും ഈജിപ്തിന്റ രക്ഷകനുമൊക്കെയാണ് ചരിത്രത്തില്‍ മാര്‍ക്കസ് അന്റോണിയോ എന്ന മാര്‍ക്ക് ആന്റണി.

View this post on Instagram

A post shared by Jinu Joseph (@jinjose1)

പിറന്നാള്‍ ആഘോഷത്തിലും ഷേക്‌സ്പിയര്‍ നാടകങ്ങളിലെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുകയാണ് ജിനു. അമല്‍ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ജിനു ജോസഫ്. നടന്‍ കുഞ്ചാക്കോ ബോബന്‍, സ്രിന്റ, രഞ്ജിനി ജോസ്, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരെല്ലാം ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News