വെള്ളയണിഞ്ഞ് മാലാഖയെപ്പോലെ പാരീസ് ഫാഷന്‍ വീക്കില്‍ ഐശ്വര്യ റായ്

ഞായറാഴ്ച നടന്ന പാരീസ് ഫാഷന്‍ വീക്കില്‍ എല്ലാവരുടെയും മനം കവര്‍ന്ന് ഐശ്വര്യ റായ്. വെളുത്ത നിറത്തിലുള്ള മുഴുനീള ഗൗണായിരുന്നു ഐശ്വര്യയുടെ വേഷം.

വസ്ത്രത്തിന് കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കുന്നതിന് ബ്രൈറ്റ് റെഡ് നിറത്തിലുള്ള ലിപ് കളറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം തന്നെ സ്മോക്ക്ഡ് ലുക്കോട് കൂടിയ ഐ മേക്കപ്പ്.

ബ്രിട്ടീഷ് താരമായ ഹെലന്‍ മിറെന്‍, ഗായികയും നടിയുമായ കാമില കാബെല്ലോ, ഓസ്ട്രേലിയന്‍ താരം കാതെറിന്‍ ലാംഗ്ഫോര്ഡ്, നടി നവോമി കിംഗ്, ഹോളിവുഡ് താരം ആംബെര്‍ ഹേര്‍ഡ്, ഗെയിം ഓഫ് തോണ്‍സ് താരം നികോളാസ് വാള്‍ഡേ എന്നിവര്‍ക്കൊപ്പമാണ് ഐശ്വര്യ വേദി പങ്കിട്ടത്.

വര്‍ഷങ്ങളോളം ലോറിയല്‍ പാരീസ് ബ്രാന്‍ഡിന്റെ അംബാസിഡറായിരുന്നു ഐശ്വര്യ.

മോഡലുകളും നടിമാരും ഗായകരുമടക്കം സമ്പന്നമായ വേദിയിലാണ് ഐശ്വര്യയും തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയയായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here