ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി സംസ്കൃത സർവകലാശാലയുടേത് മാത്രം; വഞ്ചിയൂർ മുൻസിഫ് കോടതി

സംസ്കൃത സർവ്വകലാശാലയുടെ ഉടമസ്ഥതയിൽ തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിന് സമീപമുള്ള ഭൂമി സർവകലാശാലയുടേത് മാത്രമാണെന്ന് വഞ്ചിയൂർ മുൻസിഫ് കോടതി . മുൻ വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായ രാമചന്ദ്രൻ നായർ എതിർകക്ഷിയായുള്ള കേസിൽ കോടതി സർവ്വകലാശാലക്ക് അനകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.

കോടതിച്ചെലവ് ഉൾപ്പെടെ അനുവദിച്ചാണ് ഉത്തരവ്.
പത്ത് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് സർവ്വകലാശാല അനുകൂല ഉത്തരവ് നേടിയത്. വസ്തുവിൽ മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നും , ഹോസ്റ്റൽ , ലൈബ്രറി തുടങ്ങിയവ സജ്ജമാക്കുമെന്നും വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് അറിയിച്ചു. 2012 ൽ സർവ്വകലാശാല വാങ്ങിയ 55 സെൻ്റ് വസ്തുവിൽ 8 സെൻറ് മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ കൈയ്യേറി, കൈവശപ്പെടുത്തി എന്ന പരാതി ഉയർന്ന കേസ്സാണ് ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News