പിസിസി അധ്യക്ഷസ്ഥാനത്ത്‌ നിന്നും സിദ്ദുവിനെ മറ്റും; രാജി അംഗീകരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

പിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നവ്ജ്യോത്സിം​ഗ് സിദ്ദുവിനെ മറ്റും. സിദ്ദുവിന്റെ രാജി കോൺ​ഗ്രസ് അം​ഗീകരിച്ചേക്കും. പഞ്ചാബിൽ സിദ്ദുവിന് പകരം പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. സിദ്ദുവിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ഡിജിപി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിദ്ദു. അതേ സമയം സിദ്ധുവിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാൻ കഴിയില്ലെന്ന ഹൈക്കമാൻഡ് നിരീക്ഷണവും അധ്യക്ഷമാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഈ മാസം 28-നാണ് സിദ്ദു ഹൈക്കമാൻഡിന് രാജിക്കത്ത്‌ നൽകിയത്. അതിനു ശേഷം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിം​ഗ് ചന്നിയുമായി ചർച്ചയ്ക്ക് സിദ്ദു തയ്യാറായെങ്കിലും ഡിജിപി, അഡ്വക്കേറ്റ് ജനറൽ തുടങ്ങിയവരെ മാറ്റണമെന്ന നിലപാടിൽ സിദ്ദു ഉറച്ചുനിൽക്കുകയാണ്. ഇതിനെ തുടർന്ന് സിദ്ദുവിന്റെ ആവശ്യങ്ങൾ അം​ഗീകരിക്കാമെന്ന ഉറപ്പും ചരൺജിത് സിം​ഗ് നൽകി. അതിനുശേഷം രണ്ട് വട്ടം ചരൺജിത് സിം​ഗ് ഹൈക്കമാൻഡുമായി ചർച്ച നടത്തി. എങ്കിലും സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

പദവി പ്രശ്നമല്ലെന്നും രാഹുൽഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമൊപ്പമുണ്ടായിരിക്കുമെന്നും കഴിഞ്ഞ ദിവസം സിദ്ദു ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം തെറിച്ചതിന് പിന്നാലെ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചാബിലെ ഭരണ അസ്ഥിരത ചൂണ്ടിക്കാട്ടി അമരീന്ദര്‍സിം​ഗ് രംഗത്തത്തിയിരുന്നു. പാക് പ്രധാനമന്ത്രിയുമായി അടുപ്പമുള്ള സിദ്ദു ദേശ വിരുദ്ധനാണെന്നും, തീവ്രവാദ ശക്തികള്‍ക്ക് നുഴഞ്ഞു കയറാനുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ടെന്നും അമരീന്ദര്‍ തുറന്നടിച്ചിരുന്നു. നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിനിനി 6 മാസത്തിൽ താഴെ മാത്രമാണ് ബാക്കിയുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News