കനത്ത മഴ; പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

കനത്ത മഴയിൽ പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. ആളപായവും മറ്റ് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. വാമനപുരം നദി കര കവിഞ്ഞൊഴുകുകയാണ്. കല്ലാർ ഗോൾഡൻവാലി ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. പോസ്റ്റുകൾ ഉൾപ്പടെ നിലംപതിച്ച് വൈദ്യുതി ബന്ധം നിലച്ചു.

വിതുര ഫയർഫോഴ്‌സും പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് സുരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ കനത്ത ജാഗ്രതപാലിക്കേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News