കർഷകർക്കായി കോൺഗ്രസിന്റെ മുതലക്കണ്ണീർ; ലക്ഷ്യം യുപി തെരഞ്ഞെടുപ്പ്

ലഖിംപൂരിലെ കർഷക കൊലപാതകം രാഷ്ട്രീയ നേട്ടയത്തിനുപയോഗിച്ച് കോൺഗ്രസ്. ഒരിക്കൽ പോലും കർഷക സമരത്തിന്റെ ഭാഗമാവുകയോ കർഷകർക്കൊപ്പം നിൽക്കുകയോ ചെയ്യാത്ത കോൺഗ്രസ് നേതാക്കളാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തു വരുന്നത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ലക്ഷ്യം അടുത്ത വർഷം നടക്കാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പ് മാത്രം. ആസിയാൻ കരാർ ഉൾപ്പെടെ കൊണ്ടുവന്നു രാജ്യത്തെ കർഷകരുടെ നട്ടെല്ലൊടിച്ച പരമ്പര്യമുള്ള കോൺഗ്രസ് നേതൃത്വമാണ് ഇപ്പോൾ കർഷകർക്കായി മുതലക്കണ്ണീർ ഒഴുക്കുന്നത്.

യുപിയിലെ കർഷക സമരത്തെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കോണ്ഗ്രസ്. കർഷകരുടെ പ്രശങ്ങൾക്ക് അപ്പുറം അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാത്രമാണ് കോൺഗ്രസ് ലക്ഷ്യം. കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന കർഷക സമരങ്ങളിൽ ഒരിക്കൽപോലും കാണാത്ത കോൺഗ്രസ് ലഖിംപൂർ വിഷയത്തിൽ അമിത താല്പര്യം കാണിക്കുന്നതും തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചാണ്.

ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കൾ യുപി സന്ദർശിക്കാൻ അനുമതി തേടുന്നതും പ്രിയങ്ക ഗാന്ധി കസ്റ്റഡിയിൽ കിടന്ന റൂം തൂക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും. എന്നാൽ ബിജെപി നടപ്പാക്കുന്ന കർഷക വിരുദ്ധ നങ്ങൾക്കെല്ലാം തുടക്കമിട്ടത് കോൺഗ്രസ് ആയിരുന്നെന്ന വസ്തുത മറച്ചുവെച്ചാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടയുള്ള നേതാക്കൾ കർഷകർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News