വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ

രാജ്യത്തെ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. ബസ്, ട്രക്ക് എന്നീ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് എട്ട് മടങ്ങ് തുകയാണ് വർധിപ്പിച്ചത്. നിലവിൽ 1500 രൂപ ഈടാക്കുന്ന ഇത്തരം വാഹനങ്ങൾക്ക് പുതുക്കിയ നിരക്ക് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപയാണ്.

ഇടത്തരം ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫീസ് പതിനായിരമാക്കി ഉയർത്തി. ഇതോടെ രാജ്യത്ത് ചരക്ക് നീക്കത്തിനും പൊതു ഗതാഗതത്തിനും ചിലവേറും. അടുത്ത വർഷം ഏപ്രിൽ മുതൽ നിരക്കുകൾ പ്രാബല്യത്തിൽ വരും എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. 300 രൂപയുള്ള ഇരുചക്ര വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ചാർജ് ആയിരമായും കാറുകളുടെ നിലവിലെ ചാർജ് അറുന്നൂറില് നിന്നും അയ്യായിരം ആക്കിയും ഉയർത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News