ആശിഷ് മിശ്രയെ അറസ്റ്റ്ചെയ്യാത്തതിൽ പ്രതിഷേധം;കർഷകരോഷം കനക്കുന്നു

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത യുപി പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടും കർഷകർ സമരം ശക്തമാക്കും.

അതേസമയം, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി സംഭവ സ്ഥലം സന്ദർശിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ പ്രതിപക്ഷ പാർട്ടി നേതാക്കളെ സ്ഥലം സന്ദർ ശികാൻ അനുവധിക്കേണ്ടെന്നാണ് യുപി സർക്കാരിന്റെ നിലപാട്.

എന്നാൽ കൊലപാതക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കോണ്ഗ്രസ് നേതാക്കൾക്കെതിരെ കർഷക സംഘടനകളും രംഗത്തു വന്നിട്ടുണ്ട്. അതിനിടെ അജയ് മിശ്രയുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്താത്തതിനെതിരെയും കർഷക സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here