യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് ഇനി മുതൽ സൗദിയിലേക്ക് വരാം

ഇന്ത്യയുൾപ്പെടെ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയ 10 രാജ്യങ്ങളിലെ അധ്യാപകർക്ക് നേരിട്ട് സൗദിയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ശാസ്ത്രീയ സാങ്കേതിക കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ അനുമതിയുള്ളത്.

സൗദിയിൽനിന്ന് ഒരു ഡോസോ, രണ്ടു ഡോസോ വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ അവർക്ക് ക്വാറന്റീൻ ആവശ്യമില്ല. അതേസമയം, വാക്‌സിൻ എടുക്കാത്തവർക്ക് നേരിട്ട് വരാം. അവർ സൗദിയിലെത്തി ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ പൂർത്തിയാക്കണം. ക്വാരൻടൈൻൽ കഴിയുമ്പോൾ വാക്‌സിൻ എടുക്കുകയും വേണമെന്നതാണ് നിർദേശം.

പുതിയ നടപടി പ്രകാരം സ്‌കോളർഷിപ്പുള്ള വിദ്യാർഥികൾക്കും,അധ്യാപകരുടെ കുടുംബങ്ങൾക്കും ഇത്തരത്തിൽ നേരിട്ട് വരാം. നിലവിൽ, ഇന്ത്യ, പാകിസ്താൻ, ഇൻഡോനേഷ്യ, ഈജിപ്റ്റ്, ലെബനോൺ, ടർകി, ബ്രസീൽ, എത്തിയോപിയ,വിയറ്റ്നാം, അഫ്ഗാനിസ്ഥൻ, എന്നീ രാജ്യങ്ങൾക്കാണ് സൗദിയിലേക്ക് യാത്രാ നിയന്ത്രണങ്ങൾ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News