ഇന്ധന വില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ വിലയിൽ 30 പൈസയും ഡീസൽ വിലയിൽ 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില. 13 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത് 2.97 രൂപയാണ്

അതേസമയം, രാജ്യത്തെ വിവിധയിടങ്ങളിൽ പെട്രോൾ, ഡീസൽ വില നൂറ് കടന്നു. പെട്രോൾ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസൽ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസൽ വില നൂറ് കടന്നത്.

ഡൽഹയിൽ പെട്രോൾ വില 102.64 രൂപയും മുംബൈയിൽ 108.67യുമാണ് നിലവിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News