തട്ടമിട്ടൊരുക്കി യുവാവ് കുക്കറിനെ കല്യാണം കഴിച്ചു; നാല് ദിവസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം വേർപിരിയൽ; കാരണം അറിയണ്ടേ?

ഇൻഡോനേഷ്യയിൽ ഒരു വ്യത്യസ്തമായ വിവാഹമാണ് നടന്നത്. എന്താണെന്നല്ലേ ? ഖോയ്റുൽ അനാം എന്ന യുവാവ് വിവാഹം കഴിച്ചത് ഒരു റൈസ് കുക്കറിനെയാണ്. നിയമാനുസൃതമായായിരുന്നു വിവാഹച്ചടങ്ങുകൾ. എന്നാൽ, നാല് ദിവസങ്ങൾ മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഇയാൾ റൈസ് കുക്കറിനെ വിവാഹമോചനം നടത്താൻ തീരുമാനിച്ചു. അതും നിയമപ്രകാരം.

തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഖൊയ്റുൽ അനാം തന്നെയാണ് വിവാഹത്തിൻ്റെ വിശേഷം അറിയിച്ചത്. ചില ചിത്രങ്ങളും ഇയാൾ പങ്കുവച്ചു. ഖൊയ്റുലിനെ വെള്ള വസ്ത്രമണിഞ്ഞും റൈസ് കുക്കറിനെ തട്ടമിട്ട് ഒരുക്കിയ നിലയിലുമാണ് കല്യാണ ചിത്രങ്ങളിൽ കാണുന്നത്. നിക്കാഹും ഒപ്പിടലുമൊക്കെ ചിത്രങ്ങളിലുണ്ട്.

നല്ല പാചകക്കാരി ആയതിനാലാണ് റൈസ് കുക്കറിനെ വിവാഹം ചെയ്തതെന്ന് ഇയാൾ പ്രാദേശിക ചാനലിനു നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. എന്നാൽ, നാല് ദിവസത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഇയാൾ വിവാഹം വേർപെടുത്തി. തൻ്റെ ‘ഭാര്യക്ക്’ അരി മാത്രമേ പാചകം ചെയ്യാനാവൂ എന്ന് മനസ്സിലാക്കിയതോടെയാണ് ഇയാൾ വിവാഹമോചനം തേടിയത്. ടിക്‌ടോക്ക് കണ്ടൻ്റ് ക്രിയേറ്റർ കൂടിയായ ഖൊയ്റുൽ ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം ഒരു പ്രവൃത്തി നടത്തിയതെന്ന് പലഭാഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News