കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സി.ജെ യേശുദാസൻ്റെ നിര്യാണത്തിൽ സ്പീക്കർ ശ്രീ.എം ബി രാജേഷ് അനുശോചിച്ചു.

രാഷ്ട്രീയ, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് കാർട്ടൂൺ വരച്ച് മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.

രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതിയാണ് അദ്ദേഹമെന്നും സ്പീക്കർ അനുസ്മരിച്ചു. പ്രമുഖമായ ഒട്ടേറെ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ നിര്യാണം കേരള കാർട്ടൂൺരംഗത്തിന് കനത്ത നഷ്ടമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News