വികെഎസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

സംഗീതജ്ഞനും ഗായകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ
വി കെ ശശിധരന്റെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. ശാസ്ത്ര പ്രചാരണത്തിനും മറ്റ് ബോധവത്കരണ പരിപാടികൾക്കും സംഗീതം ഏറ്റവും മികച്ച രീതിയിൽ പ്രയോഗിച്ച കലാകാരനാണ് വികെ ശശിധരനെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സന്ദേശങ്ങൾ മലയാളികളുടെ മനസ്സിൽ പതിയുന്നതിൽ അദ്ദേഹത്തിന്റ സംഗീതം വലിയ പങ്കു വഹിച്ചിട്ടുണ്ട്. കവിതയുടെ അന്തരാത്മാവിനെ തിരയുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതപ്രയോഗമെന്നും അദ്ദേഹം പറഞ്ഞു.

സംഗീതരംഗത്തും സംഘടനാ പ്രവർത്തന മേഖലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജനപ്രിയ ഗായകൻ വി കെ ശശിധരന്റെ വിടവാങ്ങൽ കനത്ത നഷ്ടമെന്ന് മന്ത്രി വി ശിവൻകുട്ടി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി എന്ന നിലയിൽ മുതിർന്നവരിലും വിദ്യാർഥികളിലും ശാസ്ത്രബോധം വളർത്തുന്നതിൽ വി കെ എസ് നടത്തിയ പരിശ്രമങ്ങൾ എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News