ലഖിംപൂരിൽ കൊല്ലപ്പെട്ട നാലാമത്തെ കർഷകനെയും സംസ്കരിച്ചു

ലഖിംപൂരിലെ കർഷകകൊലപാതകത്തിൽ കൊല്ലപ്പെട്ട നാലാമത്തെ കർഷകന്റെയും സംസ്കാര ചടങ്ങുകൾ നടത്തി. മൂന്ന്പേരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ വൈകിട്ട് നടത്തിയിരുന്നു.

അതേസമയം, ഉത്തർപ്രദേശിൽ കർഷപ്രക്ഷോഭം ആളിക്കത്തുകയാണ്. കേന്ദ്രമന്ത്രി അജയ് മിശ്രയേയും, മകൻ ആശിഷ് മിശ്രയേയും അറസ്റ്റ് ചെയ്യണമെന്ന് കർഷക സംഘടനകൾ ആവശ്യമുന്നയിച്ച്. ഒരാഴ്ചക്കകം ഇരുവരെയും അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരമെന്ന് രാകേഷ് ടികായത് പറഞ്ഞു.

എന്നാൽ എഫ് ഐ ആറിൽ പേരുണ്ടായിട്ടും ആശിഷ് മിശ്രക്കെതിരെ നടപടി എടുക്കാത്ത സഹചര്യത്തിലാണ് കർഷക സംഘടനകൾ സമരം ശക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് യുപി സർക്കാർ കർഷക കൊലപാതകത്തിൽ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here