എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരം: വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും; ആർ. ബിന്ദു

എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള നഷ്ടപരിഹാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. റെമഡിയേഷൻ സെൽ പുനഃസംഘടിപ്പിക്കുമെന്നും
ദുരിതബാധിതരെ പരിചരിക്കുന്നതിന് ആംബുലൻസ് സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതർക്ക് 171 കോടി നഷ്ടപരിഹാരവും 16.83 കോടി ചികിത്സ സഹായവും നൽകി.

6.82 കോടി വായ്പ എഴുതി തള്ളി. വികലാംഗ പെൻഷൻ ലഭിക്കാത്തവർക്ക് 2200 രൂപ പ്രതിമാസം നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മൂളിയാറിൽ പുനരധിവാസ വില്ലേജ് നിർമ്മിക്കാനുള്ള പ്രവർത്തനം തുടങ്ങി കഴിഞ്ഞതായും പുനരധിവാസത്തിലും ആശ്വാസ നടപടികളിലും വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. എന്നും ഇടതുപക്ഷം എൻഡോസൾഫാൻ ഇരകൾക്കൊപ്പമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News