മുട്ടിൽ മരം മുറി; പ്രത്യേക സംഘം അന്വേഷണം തുടരുന്നു

മുട്ടിൽ മരം മുറി കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് വ​നം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സംഘത്തിൻറെ അന്വേഷണപരിധിയിൽ ഉണ്ട്.

കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോർട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രത്യേക സംഘത്തിന് അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ആരോപണവിധേയനായ വനം കൺസർവേറ്റർക്ക് എതിരേയുള്ള നടപടി തീരുമാനിക്കുമെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

അതേസമയം, മരം മുറിക്കേസുമായി ബന്ധപ്പെട്ട് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News