മോൻസനൊപ്പം പ്രവാസി മലയാളി ഫെഡറേഷനിൽ ജസ്റ്റിസ് കെമാൽ പാഷയും രക്ഷാധികാരി; വിമർശനവുമായി റെജി ലൂക്കോസ്

ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ മോൻസനൊപ്പം പ്രവാസി മലയാളി ഫെഡറേഷന്റെ രാക്ഷാധികാരിയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ റെജി ലൂക്കോസ്. അദ്ദേഹത്തിന് സ്വീകരണം നൽകുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ചിത്രങ്ങൾ കാണിച്ചുകൊണ്ട് റെജിലൂക്കോസ് കൈരളി ന്യൂസിനോട് പറഞ്ഞു. കെമാൽ പാഷയെപ്പോലെയുള്ള ഒരു ന്യായാധിപന്റെ പിന്തുണ മോൻസനെപ്പോലുള്ളവർക്ക് കിട്ടുന്നുവെന്നത് ചർച്ചചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

റിട്ടയർമെന്റിന് ശേഷം അദ്ദേഹം സമൂഹത്തിന്റെ പലമേഖലകളിലും നിറസാന്നിധ്യമാണ്. കേരളത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന ഭാവേനെ മെയിൻസ്ട്രീമിൽ തിളങ്ങുന്ന ആളാണ് കെമാൽ പാഷ. ഇങ്ങനെ നിന്നുകൊണ്ടാണ് പ്രവാസി മലയാളി ഫെഡറേഷന്റെ രാക്ഷാധികാരിയായി അവരുടെ പല പരിപാടികൾക്കും പങ്കെടുത്തത്.

അതുപോലെ എങ്ങനെയൊക്കെ വെള്ള പൂശിയാലും ഒരു കാരണവശാലും കെ സുധാകരന് ഇതിൽ നിന്നും രക്ഷപ്പെടാൻ പറ്റില്ല. നമ്മുടെ മുന്നിൽ നീതിമാന്മാരായി നിൽക്കുന്ന സമൂഹത്തിന്റെ പരിരക്ഷയ്ക്കായി നിൽക്കുന്നുവെന്ന തരത്തിൽ വേഷധാരികളായ പലർക്കും ഇതുമായി ബന്ധമുണ്ടെന്നും രജി ലൂക്കോസ് തുറന്നടിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News