മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം മുതലപ്പൊഴി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ.

മുതലപ്പൊഴിയിൽ ആഴം കൂട്ടൽ വളരെ വേഗം പൂർത്തിയാക്കുമെന്നും ഹാർബറിൽ ഇത് വരെ മരിച്ചത് 18 പേരാണെന്നും മന്ത്രി പറഞ്ഞു. ഹാർബറിലുള്ള തൊഴിലാളികൾക്ക് രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകുമെന്നും റെസ്‌ക്യൂ ഫോഴ്സിനെ അടിയന്തിരമായി നിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ മുതലപ്പൊഴിയിലെ നിരന്തര അപകടങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എം.വിൻസെന്റ് അടിയന്തര പ്രമേയത്തിന് നോട്ടിസും നൽകിയിരുന്നു. അപകടത്തിന് കാരണം അശാസ്ത്രീയ നിർമാണങ്ങളാണെന്ന് പ്രതിപക്ഷം സഭയിൽ ആരോപിച്ചു. അപകടങ്ങളിൽ നിരവധി പേർ മരിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ആക്ഷേപമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

അതേസമയം, മുതലപ്പൊഴിയിൽ ഇതുവരെ മരിച്ചത് 58 പേരാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ സഭയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News