ബി.ജെ.പി പുന:സംഘടനയിൽ അതൃപ്തി പുകയുന്നു; എതിരഭിപ്രായങ്ങൾ പറയുന്ന ജില്ലാ പ്രസിഡൻ്റുമാരെ തിരഞ്ഞ് പിടിച്ച് മാറ്റിയെന്ന് ആക്ഷേപം

ബി.ജെ.പി പുന:സംഘടനയിൽ അതൃപ്തി പുകയുന്നു. കൂടിയാലോചനകളില്ലാതെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് കൃഷ്ണദാസ് പക്ഷം. പുന:സംഘടന മുരളീധര ഗ്രൂപ്പിന്റെ റിക്രൂട്ടിംഗ് ഇവൻറ് ആക്കി മാറ്റിയെന്നും കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നു. മുരളീധര-സുരേന്ദ്ര പക്ഷം ഏകപക്ഷീയമായാണ് പുന:സംഘടനാ പട്ടിക ഉണ്ടാക്കിയതെന്നാണ് മറുപക്ഷത്തിൻ്റ ആരോപണം. എതിരഭിപ്രായങ്ങൾ പറയുന്ന ജില്ലാ പ്രസിഡൻ്റുമാരെ തിരഞ്ഞ് പിടിച്ച് മാറ്റിയെന്നാണ് ആക്ഷേപം. വയനാട് ജില്ലാപ്രസിഡൻ്റ് സജി ശങ്കറിനെ മാറ്റിയത് പ്രതികാര നടപടിയെന്നും പരാതിയുണ്ട്.

ബത്തേരി കോഴക്കേസിൽ സുരേന്ദ്രനെതിരെ സജി ശങ്കർ പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കണക്കുകൾ ആവശ്യപ്പെട്ട ജെ.ആർ പത്മകുമാറിനെ ട്രഷറർ സ്ഥാനത്ത് നിന്ന് നീക്കിപകരം സുരേന്ദ്രന്റെ അടുപ്പക്കാരനായ ഇ കൃഷ്ണദാസിനെ നിയമിച്ചു. തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലെ അധ്യക്ഷന്മാരെ നിലനിർത്തി , മറ്റ് ജില്ലകളിൽ പുന:സംഘടന നടത്തിയത് കെ.സുരേന്ദ്രൻ്റെ മാത്രം താൽപര്യമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.

സുരേന്ദ്രനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കൃഷ്ണദാസ്-ശോഭാസുരേന്ദ്രൻ പക്ഷത്തിന്റെ എല്ലാ നീക്കങ്ങളും പാളി. മുരളീധരൻ്റെയും സുരേന്ദ്രന്റെയും തട്ടകമായ കോഴിക്കോട് ജില്ലാ പ്രസിഡൻ്റായി കൃഷ്ണദാസ് പക്ഷക്കാരനായ വി .കെ.സജീവനെ നിലനിർത്താൻ കഴിഞ്ഞു എന്നത് മാത്രമാണ് ആ പക്ഷത്തിൻ്റെ ഏക ആശ്വാസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News