കർഷക കൊലപാതകം; മന്ത്രിപുത്രൻ വെടിയുതിർത്തുവെന്ന് പൊലീസ് എഫ്ഐആർ

ലഖിംപുർ കർഷക കൊലപാതകത്തിൽ പൊലീസ് എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരും. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദം പൊളിയുന്നത്.

അതേസമയം,കേന്ദ്രസഹ മന്ത്രി അജയ് മിശ്ര രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് കർഷക സംഘടനകളുടെ തീരുമാനം. സംഭവത്തിൽ കൊല്ലപ്പെട്ട നാലാമത്തെ കർഷകന്റെ മൃതദേഹം ഇന്ന് സംസ്ക്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News