ഇത് താന്‍ടാ മക്കള്‍ സെല്‍വന്‍: വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്ക് പരസ്യത്തില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ നല്‍കി വിജയ് സേതുപതി

തമിഴ് നടന്‍ വിജയ് സേതുപതിയെ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കുന്നത് വെറുതെയൊന്നുമല്ല. പാവങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടെന്ന് വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം. വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്ക് പരസ്യത്തില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ നല്‍കിയിരിക്കുകയാണ് വിജയ് സേതുപതി

സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് വിജയ് സേതുപതി സംഭാവന നല്‍കിയത്. ഈ പദ്ദതിയെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ:

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്‍.കെ. സെല്‍വമണി എന്നോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ആന്ന് സമയത്ത് തനിക്ക് സഹായിക്കാനായില്ല. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. ഇപ്പോഴാണ് ഞാന്‍ ഒരു റിയല്‍ എസ്റ്റേറ്റിനായി കുറച്ച് പരസ്യങ്ങളില്‍ അഭിനയിച്ചത് അതില്‍ നിന്ന് കിട്ടുന്ന തുക ഈ പദ്ദതിക്കായി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. തനിക്കറിയാവുന്ന പല സിനിമാ തൊഴിലാളികളും അവരുടെ വരുമാനത്തിന്റെ പകുതി വാടക നല്‍കാനാണ് ഉപയോഗിക്കുന്നത് എന്ന് മുമ്പ് ആര്‍.കെ സെല്‍വമണി എന്നോട് പറഞ്ഞിരുന്നു. സിനിമയില്‍ നിന്ന് എനിക്ക് ഓരോ തവണയും ലഭിക്കുന്ന പണ ഞാന്‍ അത് കടം വാങ്ങിയതോ വായ്പ തിരിച്ചടയ്ക്കാനോ ഉപയോഗിക്കുകയാണ്. ഇത്തരം പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക ഇത്തരത്തില്‍ ഉപയോഗിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, ഞാന്‍ നല്‍കുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണെന്ന് എനിക്ക് മനസ്സിലായി, കാരണം ഇത് 800 കോടിയുടെ പദ്ധതിയാണ്. ഇത് ഒരു വലിയ സ്വപ്നമാണ്. ഇത് നന്നായി അവസാനിക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News