പ്രണയപ്പകയിലെ കൊലപാതകികൾ മനോരോഗികൾ…

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ എല്ലാ കൊലപാതകങ്ങളുടെ പത്ത് ശതമാനത്തിലധികവും കാരണം പ്രണയ ബന്ധങ്ങളാണ്.പല സംസ്ഥാനങ്ങളും പ്രണയവുമായി ബന്ധപ്പെട്ട് കൊലപാതകങ്ങളും ആത്മഹത്യയും വൻ തോതിലാണ് നടക്കുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ പോലെ റിപ്പോർട്ട്‌ ചെയപ്പെടുന്നില്ല.

രാജ്യത്ത് പ്രണയപ്പക’യെന്നു പേരിടുന്ന കൊലപാതകങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അടുത്തിടെ പുറത്തിറക്കിയ  2020 ലെ റിപ്പോർട്ട് പ്രകാരം,  29,193 കൊലപാതകങ്ങളിൽ 3,031 കൊലപാതകം പ്രണയ പക കാരണമാണ്.

ന്യൂജെൻ പ്രണയ രീതി എന്നാണ് പലരും പൊതുവേ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ അത് പ്രണയത്തിന്റെ രീതിയല്ല, മറിച്ച്  ഇപ്പോഴത്തെ മനുഷ്യന്റെ മനോനിലയുടെ പ്രശ്നമാണ്. ചെറിയ വൈകാരിക പ്രശ്നങ്ങൾ പോലും കൊലപാതങ്ങളിലേയ്ക്ക് നയിക്കുന്നു. പുതു തലമുറയുടെ പക്വതയില്ലാത്ത പ്രണയം.

ഒരേ കോളേജിലോ സ്കൂളിലോ പഠിക്കുമ്പോള്‍ തുടങ്ങുന്ന പ്രണയം, പിന്നീട് ചെറിയ അഭിപ്രായ വ്യത്യാസത്തിൽ തുടങ്ങി പകയായി രൂപം മാറും. 2017 ഫെബ്രുവരി ഒന്നിന് കെ ലക്ഷ്മി എന്ന 22 കാരിയെ കോട്ടയം അർപ്പുകരയിലെ SME ക്യാമ്പസ്സിൽ സീനിയർ വിദ്യാർഥി പെട്രോൾ ഒഴിച്ച് കൊലപെടുത്തിയത്തോടെയാണ് ഇതൊരു പരമ്പരയായി തുടരുന്നത്.

പിന്നീട് 2017 ജൂലൈ 22 പത്തനംതിട്ട കടമ്മനിട്ടയിലെ ശാരിക, 2019 മാർച്ച്‌ 13 തിരുവല്ലയിലെ കവിത അതെ വർഷം ജൂൺ 19 പെരുന്തൽമനയിലെ ദൃശ്യ, 2019 ഒക്ടോബർ 10 കൊച്ചി കാക്കനാട്ടെ ദേവിക 2019 നവംബർ നാലിനു തൃശൂർ ചെയരാതെ നീതു, 2020 ജനുവരി 6 തിരുവനന്തപുരം കാരക്കോണതെ ആഷിക, അതെ വർഷം ജൂൺ 9 കൊച്ചിയിലെ ഇവ ആന്റണി, 2021 ജൂലൈ 30 കണ്ണൂരിലെ മാനസി, കഴിഞ്ഞ മാസം സെപ്റ്റംബറിൽ 29  നെടുമങ്ങാട്ടിലെ സൂര്യ ഗായത്രി.    അവസാനതെ ഇരയായി പാലാ കോളേജിൽ ജീവൻ നഷ്ടപെട്ട തലയോല പറമ്പിലെ നിതിനാ മോൾ.

ഇത് ആദ്യത്തെ സംഭവം അല്ല,രണ്ടാമത്തേതുമല്ല, പത്താമത്തേത്തും അല്ല, എന്നിട്ട് ഈ സംഭവങ്ങൾക്കെതിരെ നിയമത്തിനോ  പൊലീസിനോ സമൂഹത്തിനോ എന്തെങ്കിലും ചെയാൻ കഴിയുണ്ടോ,. എന്തിനാണ് ജീവനില്ലാത്ത ഈ നിയമം?

സൗഹൃദത്തിലായതിനു ശേഷം  പൊരുത്തപ്പെട്ടു മുന്നോട്ടു പോകാനാവില്ലെന്ന് തിരിച്ചറിയുന്നതോടെ അല്ലെങ്കിൽ മറ്റൊരു ബന്ധത്തിൽ പെടുമോ എന്ന സംശയ രോഗമാണ് പലപ്പോഴും ഇത്തരം ദുരന്തത്തിൽ കലാശിക്കുന്നത്. മാത്രമല്ല ഈ കൊലപാതകികളുടെ മാനസികാവസ്ഥയും. പുതു തലമുറ പൈശാചിക രൂപം പൂണ്ട് ഇങ്ങനെയുള്ള കുറ്റകൃത്യം നടത്തുന്നത് സ്വന്തം മാതാപിതാക്കൾക്ക് പോലും ഒരിക്കലും ചിന്തിക്കാനാവില്ല. നഷ്ടമാകുന്നത് ഒരു ജീവനല്ല, രണ്ട് കുടുംബാംങ്ങളുടെ പ്രതീക്ഷയാണ്.

2010-2014 കാലഘട്ടത്തിൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള കൊലപാതക ഡാറ്റയിലെ ഇത്തരം കൊലപാതകങ്ങളുടെ പങ്ക് ഏഴ് മുതൽ എട്ട് ശതമാനമായിരുന്നു. എന്നാൽ 2016-2020 കാലയളവിൽ മൊത്തം കൊലപാതകങ്ങളുടെ എണ്ണം കുറയുന്ന പ്രവണത കാണിച്ചപ്പോൾ അത് പത്ത് മുതൽ പതിനൊന്ന് ശതമാനമായി ഉയർന്നു.

ആവിശ്യമമായ മാനസിക ആരോഗ്യം പുതു തലമുറയ്ക്ക്  നഷ്ടപെടുന്നുവോ? വീണ്ടു വിചാരമില്ലാത്ത ഓരോ പ്രണയങ്ങളും ഓരോ ജീവൻ എടുക്കുമ്പോൾ പ്രണയമാണോ, തലമുറയാണോ, ചിന്താഗതിക്കളന്നോ, എന്തിനെയാണ്‌ പ്രതികൂട്ടിൽ നിർത്തേണ്ടത്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News