കുടുക്ക് 2025 ൻ്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കുടുക്കിലെ നായകന്മാരിൽ ഒരാളായ റാംമോഹന്റെ ജന്മദിനത്തോട് അനുബന്ധിച്ച് റാംമോഹനും സ്വാസികയും ഒരുമിച്ചുള്ള പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

തുടരും, തുടരും 2 എന്നീ ഷോർട്ട് ഫിലിമുകളിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ ജോഡി ആണ് റാംമോഹൻ – സ്വാസികയുടേത്.  അവർ കുടുക്കിലും ഭാര്യാ ഭർത്താക്കന്മാർ ആയിട്ട് ആണ് എത്തുന്നത്. ഷാനവാസ് നരണിപുഴ സംവിധാനം ചെയ്ത കരി ആയിരുന്നു റാംമോഹൻ്റെ ആദ്യ ചിത്രം.

കൂടാതെ കൃഷ്ണശങ്കർ, ദുർഗ കൃഷ്ണ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, രഘു നാഥ് പലേരി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഇതിനോടകം റിലീസ്. ആയ കുടുക്കിലെ രണ്ട് പാട്ടുകളും സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു.

കുടുക്കിലെ തെയ്തക സോങ്ങ്  പതിനഞ്ചു കോടിയോളം കാഴ്ചക്കാരാണ് ഇൻസ്റ്റാഗ്രാം റീൽസിലൂടെ കണ്ടത്. മാരൻ സോംഗും റീൽ ഹിറ്റ് ആയിരുന്നു. സ്വസികയും റാമും അഭിനയിച്ച ഒരു റൊമാൻ്റിക് സോങ്ങ് ആണ് ഇനി പുറത്തിറങ്ങാനുള്ളത് ചിത്രത്തിന്റെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത് ഭൂമീ, മണികണ്ഠൻ എന്നിവർ ചേർന്നാണ്.

അഭിമന്യു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് കിരൺ ദാസ് ആണ്. കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന കുടുക്ക് 2025 വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News