കലൂരില്‍ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

കലൂരില്‍ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. രണ്ടാമത്തെ തൊഴിലാളിയുടെ കാല്‍ സ്ലാബിനുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി കോണ്‍ക്രീറ്റ് സ്ലാബ് മുറിച്ചു മാറ്റിയാണ് രക്ഷപ്പെടുത്തിയത്.

സ്ലാബിന് അടിയില്‍ പെട്ട തൊഴിലാളിയാണ് മരിച്ചത്. രണ്ടാമത്തെ ആളുടെ കാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഇയാളുടെ മുകളിലേക്ക് മതില്‍ വീഴുകയും കാല്‍ അതിനകത്ത് കുടുങ്ങി പോകുകയുമായിരുന്നു.

അഗ്‌നിശമന സേനാംഗങ്ങളെത്തി സ്ലാബ് മുഴുവന്‍ മുറിച്ചു മാറ്റിയശേഷമാണ് ഇയാളെ പുറത്തെടുത്തത്. കാലപ്പഴക്കം കാരണം മതില്‍ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം. സ്ലാബിനടിയില്‍ കുടുങ്ങിപ്പോയ തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഷേണായീസ് ക്രോസ് റോഡില്‍ ഉച്ചയോടെയാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ഒരാളെ പുറത്തെടുത്ത് ആദ്യമേ ആശുപത്രിയില്‍ എത്തിച്ചു. ഓട വൃത്തിയാക്കി കോണ്ക്രീറ്റ് ചെയ്യുന്ന പണിയിലേര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News