പ്രഭാത സവാരിക്ക് പോയ യുവതിയെ കടന്നു പിടിച്ച യുവാവ് പിടിയിൽ

പ്രഭാത സവാരിക്ക് പോയ യുവതിയെ കടന്നു പിടിച്ച യുവാവ് പിടിയിൽ. അക്രമത്തിന് ശേഷം ബൈക്കിൽ കടന്നു കളഞ്ഞ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ചാലക്കുടി സ്വദേശിനിയായ യുവതിക്കുനേരെയാണ് യുവാവിൻ്റെ ആക്രമണം.

വെള്ളാഞ്ചിറ സ്വദേശി തറയിൽ അജിത്താണ് യുവതിയെ അക്രമിച്ചത്. പുലർച്ചെ 5.30ന് വീടിന് മുൻപിലെ ഫുഡ് പാത്തിൽ നടക്കുകയായിരുന്നു. ബൈക്കിലെത്തിയ യുവാവ് വണ്ടി ഒരു ഭാഗത്ത് നിർത്തിയ ശേഷം ഇറങ്ങാതെ ഇരുന്നു.

അടുത്തെത്തിയപ്പോൾ യുവാവ് കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്ത വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചു. വീട്ടമ്മയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രെവർമാർ ഓടിയെത്തിയതോടെ അക്രമി ഓടിരക്ഷപെട്ടു.

പിന്നീട് നാട്ടുകാർ നടത്തിയ അന്വേഷണത്താൽ യുവാവിനെ സമീപത്തെ സ്കൂളിനു മുന്നിൽക്കണ്ടത്തി. ചാലക്കുടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel