രസതന്ത്രത്തിന് നൊബേല്‍ രണ്ടു ഗവേഷകര്‍ക്ക്

2021 ലെ രസതന്ത്ര നൊബേലിന് രണ്ടു ഗവേഷകര്‍ അർഹരായി. രസതന്ത്ര മേഖലയെ കൂടുതൽ ഹരിതാഭമാക്കാൻ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങൾ കണ്ടെത്തിയതിനാണ് രണ്ടു ഗവേഷകർ രസതന്ത്ര നൊബേലിന് അർഹരായത്.

ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലൻ എന്നിവർ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളർ (8.2 കോടി രൂപ) പങ്കിടും.

1968 ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്സിറ്റി ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവിൽ മാക്സ് പ്ലാങ്ക് ഇൻസ്റ്റിട്ട്യൂട്ട് ഫുർ കോഹ്ലൻഫോർഷങിന്റെ ഡയറക്ടറാണ് അദ്ദേഹം.

1968 ൽ യു.കെ.യിലെ ബെൽഷില്ലിൽ ജനിച്ച മാക്മില്ലൻ, യു.എസിൽ ഇർവിനിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.എടുത്തു. നിലവിൽ പ്രിൻസ്റ്റൺ സർവകലാശാലയിൽ പ്രൊഫസറാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here