രണ്ട് മാധ്യമ പ്രവര്‍ത്തകരടക്കം ഒന്‍പത് പലസ്തീന്‍ പൗരന്മാരെ വെസ്റ്റ് ബാങ്കില്‍ വെച്ച് അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ സൈന്യം

രണ്ട് മാധ്യമ പ്രവര്‍ത്തകരടക്കം ഒന്‍പത് പലസ്തീന്‍ പൗരന്മാരെ വെസ്റ്റ് ബാങ്കില്‍ വെച്ച് അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ സൈന്യം. സമെ മനസ്രേഹ്, രാദി കരാമേഹ് എന്നീ മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായത്. വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ പ്രദേശത്തുള്ള നഗരമായ തുല്‍കര്‍മില്‍ വെച്ചാണ് മനസ്രേഹ് അറസ്റ്റിലായത്. ഇദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.

ബെത്ലഹേം, റാമല്ലാഹ്, അധിനിവേശ കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങളിലെ ഫലസ്തീന്‍ പൗരന്മാരെ കഴിഞ്ഞ ദിവസം ഇസ്രയേലി സൈന്യം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. രാദി കരാമേഹ് ഇപ്പോഴും ഹെബ്രോണില്‍ തടവിലാണ്. ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ അപലപിച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ജേര്‍ണലിസ്റ്റ്സ് സിന്‍ഡിക്കേറ്റ് രംഗത്തെത്തി. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാനും മാധ്യമപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനുമാണ് ഈ അറസ്റ്റ് എന്നാണ് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ്സ് സിന്‍ഡിക്കേറ്റ് തലവന്‍ നാസര്‍ അബു ബക്ര് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News