ADVERTISEMENT
കാസർകോട് ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശ്ശൂർ എളംതുരുത്തിയിലെ ബിനോയ് സി ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂരിലെ അനുഷാജു എന്നിവരാണ് അറസ്റ്റിലായത്.
സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശ്ശൂരിൽ വച്ചാണ് 3 പ്രതികളും പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസർകോട് ദേശീയപാതയിലെ മൊഗ്രാൽപുത്തൂർ പാലത്തിനുസമീപം കാർ തടഞ്ഞ് പണം തട്ടിയത്.
ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കവർച്ചയ്ക്കുശേഷം പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.