കർഷകരെ ആക്രമിക്കുന്ന സർക്കാരിന്‍റെ നടപടി അപകടകരമായ ആശയം; രാഹുൽ ഗാന്ധി ലഖിംപൂരില്‍

ഉത്തർപ്രദേശ് പൊലീസിന്‍റെ കരുതൽ തടങ്കലിൽ നിന്ന്​ വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പം, രാഹുൽ ഗാന്ധി ലഖിംപൂരിലെത്തി.

രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും ലഖിംപൂർ ഖേരി സന്ദർശിക്കാൻ യു.പി സർക്കാർ അനുമതി നൽകിയിരുന്നു. ഇരുവർക്കുമൊപ്പം മറ്റ് മൂന്ന് പേർക്ക് കൂടി അനുമതിയുണ്ടായിരുന്നു. ലഖിംപൂർ സന്ദർശിക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സർക്കാരിന്‍റെ നിലപാട്.

കേന്ദ്രമന്ത്രിയുടെ മകന്‍റെ നേതൃത്വത്തിൽ കാറിടിച്ച്​ കൊലപ്പെടുത്തിയവരുടെ കുടുംബത്തെ രാഹുലും പ്രിയങ്കയും സന്ദർശിക്കും. കർഷക കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ചയാണ്​ കസ്റ്റഡിയിലെടുത്തത്. ഇന്നലെ പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കർഷകർക്ക്​ നേരെയുണ്ടാകുന്നത്​ സർക്കാരിന്‍റെ ആക്രമണമാണെന്ന്​ രാഹുൽ പറഞ്ഞിരുന്നു. കർഷകരെ കാറിടിച്ച്​ കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഉത്തർപ്രദേശിലെത്തുന്നവരെ മുഴുവൻ തടയുന്നു. രാജ്യത്ത്​ നടക്കുന്നത്​ എകാധിപത്യമാണെന്നും രാഹുൽ മാധ്യമങ്ങളോട്​ പറഞ്ഞു.

കർഷകരെ ആക്രമിക്കുന്ന സർക്കാരിന്‍റെ നടപടി വളരെ അപകടകരമായ ഒരു ആശയമാണ്​. കർഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സർക്കാർ കർഷകരുടെ ശക്​തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News