യുപിയിലെ കർഷക കൊലപാതകം; സമരം ശക്തമാക്കാനൊരുങ്ങി കർഷകർ

യുപിയിലെ കർഷക കൊലപാതകത്തിൽ സമരം ശക്തമാക്കാനൊരുങ്ങി കർഷകർ. കേന്ദ്ര സഹമന്ത്രി അജയ് മിസ്ര രാജി വെക്കണം. എഫ് ഐ ആറില്‍  പേര് ചേർക്കപ്പെട്ട ആഷിഷ് മിസ്രക്കെതിരെ നടപടി എടുക്കണം എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കുക.

ലഖിംപൂരിലെ കർഷക കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആഷിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത യുപി പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.

അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടും കർഷകർ സമരം ശക്തമാക്കും. ആഷിഷ് മിസ്ര സംഭവ സമയത്ത് കാറിൽ ഉണ്ടായിരുന്നെന്നും കർഷകർക്ക് നേരെ വെടി ഉതിർത്തെന്നും എഫ് ഐ ആറില്‍ യുപി പൊലിസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവത്തിൽ വിശദീകരണം നൽകാനായി അജയ് മിസ്രയെ ബിജെപി ദേശീയ നേതൃത്വം വിളിപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവുമായി ബന്ധപ്പെട്ട റിപ്പോർട്ട്‌ ദേശീയ നേതൃത്വത്തിന് നൽകിയിട്ടിട്ടുണ്ട്.

യുപി യിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം സൃഷ്ടിച്ചതിൽ ബിജെപിനേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് സൂചന. അതേ സമയം കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ രാഹുൽ ഗാന്ധി സന്ദർശിച്ചു.
സന്ദർശനത്തിന് ആദ്യം യുപി സർക്കാർ അനുമതി നിഷേധിച്ചിരുന്നെങ്കിലും പ്രതിഷേധം ശക്തമായതോടെ കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ ലഖിംപൂർ ഖേരിയിലേക്ക് പോകാൻ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അനുമതി ലഭിക്കുകയായിരുന്നു.

വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വന്തം വാഹനത്തിൽ ലഖിംപൂരിൽ പോകാൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. ഉദ്യോഗസ്ഥ നിലപാടിൽ രാഹുൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും പിന്നീട്, തർക്കത്തിനൊടുവിൽ സ്വന്തം വാഹനത്തിൽ ലഖിംപൂരിലേക്ക് പോകാൻ പൊലിസ് അനുവാദം നൽകുകയും ചെയ്യുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here