കത്തിക്കയറി ഇന്ധനവില; ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും വര്‍ദ്ധിപ്പിച്ചു

ജനങ്ങള്‍ക്ക് കനത്ത ദുരിതം സമ്മാനിച്ചുകൊണ്ട് രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 103.99 രൂപയും ഡീസലിന് 96.78 രൂപയുമായി.

ഇന്നലെയും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 30പൈസയും ഡീസലിന് 37 പൈസയുമാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. അതോടൊപ്പം ഇരുട്ടടി പോലെ പാചകവാതകത്തിന്റെയും വില വര്‍ധിപ്പിച്ചിരുന്നു. 14.2കിലോയുള്ള സിലിണ്ടറിനു കൊച്ചിയില്‍ ഇന്നത്തെ വില 906 രൂപാ 50 പൈസ ആയി. ഈ വര്‍ഷം 205 രൂപയാണ് പാചക വാതകത്തിനു വര്‍ധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News