രാജ്യത്ത് പച്ചക്കറി വിലയും കുത്തനെ ഉയരുന്നു

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് ഇരുട്ടടിയായി പച്ചക്കറി വിലയും കുത്തനേ ഉയരുന്നത്. പല സംസ്ഥാനങ്ങളിലും ഡീസൽ വിലയും പെട്രോൾ വിലയും 100 കടക്കുമ്പോൾ പച്ചക്കറി വിലയും വർധിക്കുന്നത് സാധാരണക്കാരന്റെ നിത്യജീവിതം ദുസ്സഹമാകുകയാണ്. ഒരു മാസത്തിനിടെ പച്ചക്കറികൾക്ക് 20 മുതൽ 40 രൂപവരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ പച്ചക്കറികളുടെയും പഴങ്ങളുടെയും വില 20 മുതൽ 40 രൂപവരെയായി ഉയർന്നിട്ടുണ്ട്.ദില്ലിയിൽ സെപ്റ്റംബർ 1 വരെ കടല കിലോയ്ക്ക് 120 രൂപയായിരുന്നു എന്നാൽ നിലവിൽ വില കിലോയ്ക്ക് 150 രൂപയായി ഉയർന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ തക്കാളി 11 രൂപയിൽ നിന്ന് 21 രൂപയായി ഉയർന്നിട്ടുണ്ട്. കിലോ 14 രൂപ ഉണ്ടായിരുന്ന ക്യാപിസിക്കത്തിന്റെ വിലയിൽ 231 ശതമാനം വർധനവാണ് ഉണ്ടായത്. വഴുതന വിലയിൽ 124 ശതമാനം വർധനവും വെണ്ടയ്ക്കയുടെ വിലയിൽ 27% വർധനവും ഒരു മാസത്തിനിടെ റിപ്പോർട്ട്‌ ചെയ്തു.

മഹാരാഷ്ട്രയിൽ മാതളനാരങ്ങ വില 100 ​​രൂപയിൽ നിന്ന് 120 രൂപയായി ഉയർന്നു.ഓറഞ്ചിന്റെ വില കിലോയ്ക്ക് 40 രൂപയിൽ നിന്ന് 60 രൂപയായും ഉയർന്നിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും
കമ്മിഷൻ നിശ്ചയിച്ച വിലയുടെ ഇരട്ടി വിലക്ക് പച്ചക്കറികൾ അനധികൃതമായി കച്ചവടക്കാർ ചന്തയിൽ വിൽക്കുന്നതും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്.

രാജ്യത്തെ പച്ചക്കറി വില വർധനവിനെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. കൊവിഡ് കാലത്ത് അവശ്യസാധനങ്ങളുടെ വിലകൾ കുത്തനെ ഉയർത്തി ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്താൻ ആണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഈ ദുരിത സമയത്ത് ഭക്ഷ്യക്കിറ്റുകളും ധന്യങ്ങളും ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യണമെന്നും യെച്ചൂരി ട്വീറ്റ് ചെയ്തു.

അതേസമയം, ഇന്ധന വില വർധിക്കുന്നത്തോടെയാണ് പച്ചക്കറി വിലയും കുത്തനെ ഉയരുന്നതെന്നും വിമർശനം ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News