എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി

എഞ്ചിനീയറിംഗ് – ഫാര്‍മസി എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 73977 പേര്‍ പരീക്ഷയെഴുതിയതില്‍ 51031 പേര്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി. ഉന്നത വിദ്യാഭ്യാസ മന്ത്രി R ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്.

എഞ്ചിനീയറിംഗില്‍ തൃശ്ശൂര്‍ സ്വദേശി ഫൈസ് ഹാഷിം ഒന്നാം റാങ്ക് നേടി. കോട്ടയം സ്വദേശി ഹരിശങ്കര്‍ രണ്ടാo റാങ്ക് കരസ്ഥമാക്കി. ഫാര്‍മസി വിഭാഗത്തില്‍ തൃശ്ശൂരിലെ ഫാരിസ് അബ്ദുള്‍ നാസര്‍ ഒന്നും കണ്ണൂര്‍ സ്വദേശി തേജസ്സി വിനോദ് രണ്ടും റാങ്ക് നേടി. ഓഗസ്റ്റ് 5 ന് നടത്തിയ പരീക്ഷയുടെ ഫലമാണ്. പ്രസിദ്ധീകരിച്ചത്. www.cee.kerala.gov.in എന്ന വെബ് സൈറ്റില്‍ ഫലം ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News