ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ജനകീയ ഹോട്ടലിനെയെങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം:ജോൺ ബ്രിട്ടാസ് എം പി .

ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ജനകീയ ഹോട്ടലിനെയെങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം:ജോൺ ബ്രിട്ടാസ് എം പി .

ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ജനകീയ ഹോട്ടലിനെയെങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം എന്ന് ജോൺ ബ്രിട്ടാസ് എം പി.ഒരു ചായക്ക് ആറു മുതൽ പത്ത് രൂപ വരെ തട്ടുകടയിൽ പോലും ചാർജ് ചെയ്യുമ്പോൾ 20 രൂപയ്ക്ക് ഊണ് എന്നത് ആവേശത്തോടെ സ്വീകരിക്കേണ്ട ഒന്നാണ്. 20 രൂപയ്ക്ക് ഇക്കാലത്ത് ഒരു നേരത്തെ ഭക്ഷണം ലഭിക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല.വിശപ്പുള്ളവന് മാത്രമേ അതിൻറെ വില അറിയാൻ കഴിയൂ. എന്തിനും എപ്പോഴും വിവാദമുണ്ടാക്കി ആവേശം കൊള്ളുന്നവർക്ക് ഇത് മനസിലാകണമെന്നില്ല എന്നും ജോൺ ബ്രിട്ടാസ് എം പി.

മനോരമ ന്യൂസ് കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയില്‍ ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ ആവശ്യത്തിന് കറിയില്ല എന്നതായിരുന്നു റിപ്പോര്‍ട്ട്.ഏറെ വൈകാതെ തന്നെ ഈ വിഷയം കേരളമൊന്നാകെ ഏറ്റെടുത്തു.സർക്കാർ തുടങ്ങി വെച്ച 1095 ജനകീയ ഹോട്ടലുകൾ വീണ്ടും സംസാരവിഷയമായി.പലർക്കും അറിയുക പോലും ഇല്ലാതിരുന്ന 1095 എന്ന സംഖ്യ പോലും എല്ലാവർക്കിടയിലേക്ക് കടന്നു വന്നു.കൊവിഡ് പ്രതിസന്ധിക്കാലത്ത് ജനകീയഹോട്ടൽ സൃഷ്ട്ടിച്ച വിപ്ലവം വീണ്ടും വാര്‍ത്തയാകുമ്പോൾ ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചത് ഇങ്ങനെ.

മലയാളിയെക്കുറിച്ച് പലരും പറയുന്ന ഒരു പരാതിയുണ്ട്.നല്ല കാര്യങ്ങൾക്ക് പോലും വിവാദമുണ്ടാക്കി പുതിയ ആശയങ്ങളെയും ചുവടുവെപ്പുകളേയും കൊന്നുകളയും.ഒരു ചായക്ക് ആറു മുതൽ പത്ത് രൂപ വരെ തട്ടുകടയിൽ പോലും ചാർജ് ചെയ്യുമ്പോൾ 20 രൂപയ്ക്ക് ഊണ് എന്നത് ആവേശത്തോടെ സ്വീകരിക്കേണ്ട ഒന്നാണ്.

ഞാൻ ഇതുവരെ കഴിച്ചിട്ടില്ലെങ്കിലും ഉപഭോക്താക്കളായ പലരോടും ഇതേ കുറിച്ച് അന്വേഷിച്ചു. ഒരാൾക്ക് വയറുനിറയാനുള്ള ചോറ്,ഒഴിച്ചുകറി,തോരൻ പപ്പടം (ചിലപ്പോൾ ചിലത് ന്യായമായ കാരണങ്ങളാൽ മിസ് ആയേക്കാം) എന്നിവ 20 രൂപയ്ക്ക് ഇക്കാലത്ത് ലഭിക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല.

വിശപ്പുള്ളവന് മാത്രമേ അതിൻറെ വില അറിയാൻ കഴിയൂ. എന്തിനും എപ്പോഴും വിവാദമുണ്ടാക്കി ആവേശം കൊള്ളുന്നവർക്ക് ഇത് മനസിലാകണമെന്നില്ല.പ്രതിസന്ധിക്കാലത്ത് എല്ലാവരെയും ചേർത്ത് പിടിക്കേണ്ടതിന്റെ ആവശ്യകതയും അറിയണമെന്നില്ല. പകരം ഒന്നും സംഭാവന ചെയ്യാതെ വിവാദങ്ങൾ മാത്രം സമ്മാനിച്ച് അതിൽ പുളകം കൊള്ളുന്നവർ ഈ സംരംഭത്തെ എങ്കിലും വെറുതെ വിടാനുള്ള മനസ്സ് കാണിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here