‘മനോരമയ്ക്ക് കൊടുത്തത് ഞങ്ങൾക്ക് ഉണ്ണാൻവച്ച ചോറ്’; ജനകീയ ഹോട്ടല്‍ ജീവനക്കാരി

ജനകീയ ഹോട്ടലിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി കുടുംബശ്രീ ഹോട്ടല്‍ ജീവനക്കാരി. ഏകദേശം രണ്ടു വർഷക്കാലത്തോളമായി പ്രവർത്തിക്കുന്ന ഈ ഹോട്ടലിൽ നിന്ന് ദിവസം ആയിരത്തോളം ആളുകൾക്കാണ് 20 രൂപ നിരക്കിൽ ഭക്ഷണം കൊടുക്കുന്നത്. ഹോട്ടലിൽ നിന്ന് അഞ്ഞുറോളം പേർക്കും ഹോം ഡെലിവറി സംവിധാനം വഴിയും ഭക്ഷണമെത്തിച്ചു നൽകുന്നുണ്ടെന്ന് ജനകീയ ഹോട്ടൽ ജീവനക്കാരിയായ ശ്യാമള കൈരളി ന്യൂസിനോട് പറഞ്ഞു.

എന്നാൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥപത്തെപ്പറ്റി മനോരമ ന്യൂസ് നൽകിയ വാർത്ത ഏറെ മാനസിക വിഷമുണ്ടാക്കിയെന്നും, ആ സ്ഥാപനത്തിലെ ജീവനക്കാരിൽ പലരും ഹോട്ടലിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്, എന്നാൽ ധാരാളം ആളുകൾ പക്ഷം വാങ്ങാനായി ക്യുവിൽ നിൽക്കുമ്പോൾ അവരെ വരിയിൽ പോലും നിർത്താതെയാണ് ഭക്ഷണം കൊടുത്തതെന്നും ജീവനക്കാരി കൈരളി ന്യൂസിനോട് പറഞ്ഞു.

ഉച്ചയ്ക്ക് മൂന്നരയോടെ കടയിലെ സാധനങ്ങളെല്ലാം കഴിഞ്ഞ് തുടങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ വന്ന് ഭക്ഷണം വാങ്ങിയതെന്ന് ജീവനക്കാരി പറയുന്നു. അവര്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന് അറിയില്ലായിരുന്നെന്നും ജീവനക്കാരി പറയുന്നു. തങ്ങള്‍ ഉണ്ണാന്‍ വെച്ച ചോറാണെന്ന് പറഞ്ഞാണ് കൊടുത്തതെന്നും ഇവര്‍ പറയുന്നു.

എന്നാൽ ഇത്തരത്തിൽ വാർത്തകൾ വന്നപ്പോൾ മനോരമയുടെ ഓഫീസിൽ പോയെന്നും നൽകിയ വാർത്ത തെറ്റിദ്ധരിച്ചതാണെന്നും
കൂടുതൽ സബ്‌സിഡി കിട്ടാനാണ് വാർത്തകൾ നൽകിയതെന്നും സ്ഥാപനത്തിലെ ആളുകൾ പറഞ്ഞുവെന്ന് അവർ പറഞ്ഞു. അതേസമയം, ആർക്ക് വേണ്ടിയാണ് മനോരമ ഇത്തരത്തിലുള്ള വാർത്ത നൽകിയതെന്ന് തങ്ങൾക്കറിയണമെന്നും ഇല്ലെങ്കിൽ അവർ അത് തിരുത്തി പറയണമെന്നും ശ്യാമള പറയുന്നു.

തങ്ങൾക്കാവശ്യമായ എല്ലാ സഹായങ്ങളും കോർപറേഷന്റെ ഭാഗത്ത് നിന്നും സർക്കാരിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നുണ്ട്. സബ്‌സിഡി കിട്ടാൻ വൈകുന്ന സമയത്ത് പോലും എത്രയും വേഗം അത് എത്തിച്ചു തരികയും ആവശ്യമുള്ള വേണ്ട എല്ലാ സഹായങ്ങളും സമയത്തിന് ചെയ്ത് തരികയും ചെയ്യുന്ന അധികാരികൾ ഞങ്ങളുടെ കൂടെയുള്ളപ്പോൾ തങ്ങൾക്ക് മനോരമയുടെ സഹായം ആവശ്യമില്ലെന്നും ജനങ്ങളും സർക്കാരും തങ്ങൾക്കൊപ്പമുണ്ടെന്ന് ജനകീയ ഹോട്ടൽ ജീവനക്കാരി പറഞ്ഞു.

ജനകീയ ഹോട്ടലിലെ ഭക്ഷണത്തില്‍ ആവശ്യത്തിന് ഉപ്പേരിയില്ലെന്നും കറിയില്ലെന്നും പറഞ്ഞ് മനോരമ നൽകിയ വ്യാജ വാർത്ത ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണിപ്പോൾ.ജനകീയ ഭക്ഷണശാലകളെ അനുകൂലിച്ച് ഒരുപാട് ആളുകള്‍ രംഗത്ത് വന്നിരിക്കുകായാണിപ്പോൾ. എൽഡിഎഫ് സർക്കാറിൻ്റെ പ്രഖ്യാപിത ലക്ഷ്യമായ ‘വിശപ്പുരഹിത കേരളത്തിന്റെ’ പ്രധാന ചുവടുവയ്പുകളിൽ ഒന്നാണ് ജനകീയ ഹോട്ടലുകൾ. പണമില്ലാത്തതു കാരണം വിശപ്പടക്കാൻ പ്രയാസപ്പെടുന്ന മനുഷ്യർക്ക് കൈത്താങ്ങാകുന്ന ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം പ്രശംസനീയമാണ്.

2021 മാർച്ച് 31-ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത് എന്നാൽ ഇന്നത് 1095 ഹോട്ടലുകളിൽ എത്തി നിൽക്കുന്നു. കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനു മുൻപുള്ള സമയം വരെ ഒരു ദിവസം ഏകദേശം 1.50 ലക്ഷം ആളുകളാണ് ഈ ജനകീയ ഭക്ഷണശാലകളിൽ നിന്നും ആഹാരം കഴിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ഭക്ഷണം പാർസൽ ചെയ്ത് വിതരണം ചെയ്യാനും സാധിച്ചു. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News