ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജ് സുകുമാരനും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാം. അതിന് ആക്കം കൂട്ടുകയാണ് ദുല്‍ഖറിന്റെ ഇപ്പോഴത്തെ ഒരു ട്വീറ്റ്. പൃഥ്വിരാജ് നായകനായ മലയാള ചിത്രം ‘ഭ്രമം’ ഇന്ന് ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്കെത്തിയിരുന്നു.
ചിത്രത്തിന് വ്യത്യസ്തമായ രീതിയില്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ”എന്നില്‍ നിന്ന് സിഐഡി രാംദാസിന് എന്താണ് വേണ്ടത്. നിങ്ങള്‍ അയാള്‍ക്ക് എന്റെ നമ്പര്‍ കൊടുത്തോ,” ഭ്രമത്തിന്റെ ട്രയിലറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.
What did CID Ramadas want from me @PrithviOfficial and did you give him my number? pic.twitter.com/5Xs2EAUOlP
— dulquer salmaan (@dulQuer) October 6, 2021
പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ഭ്രമം’.
ശ്രീരാം രാഘവന്‍ ആയുഷ്മാന്‍ ഖുരാന, തബു, രാധികാ ആപ്‌തേ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘അന്ധാധുൻ’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം . ചിത്രത്തിൽ പൃഥ്വിരാജ് ആയുഷ്മാൻ ഖുറാനയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. രാശി ഖന്ന രാധിക ആപ്‌തെ അവതരിപ്പിച്ച കഥാപാത്രമായും മമ്ത മോഹൻദാസ് തബു അവതരിപ്പിച്ച കഥാപാത്രമായും എത്തുന്നത്.
എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജേക്സ് ബിജോയ്. കുരുതിക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഭ്രമം.
തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ് എന്നീ മലയാളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി കെ ചന്ദ്രന്‍ പിന്നീട് ബോളിവുഡില്‍ സജീവമാകുകയായിരുന്നു. വിരാസത്, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, ഫന, ഗജിനി, മൈ നയിം ഇസ് ഖാന്‍, ഏഴാം അറിവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു.
ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെ ഛായാഗ്രാഹകനും രവി കെ ചന്ദ്രനാണ്. ജീവയെ നായകനാക്കി തമിഴില്‍ യാന്‍ എന്ന ചിത്രം രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.