
ശ്രീനഗറിൽ വീണ്ടും ഭീകരാക്രമണം.ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊന്നു. ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ ആണ് ഭീകരാക്രമണം ഉണ്ടായത്.
സ്കൂൾ പ്രിൻസിപ്പലായ സതീന്ദർ കൗർ, ദീപക് ചന്ദ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഭീകരാക്രമണത്തിൽ അഞ്ച് ജമ്മു കാശ്മീർ സ്വദേശികളാണ് കൊല്ലപ്പെട്ടത്.
അതേസമയം, നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. “ശ്രീനഗറിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്തകൾ വരുന്നു. മറ്റൊരു ലക്ഷ്യമിട്ട കൊലപാതകം, നഗരത്തിലെ ഈദ്ഗാ പ്രദേശത്തെ ഒരു സർക്കാർ സ്കൂളിലെ രണ്ട് അദ്ധ്യാപകർ. ഈ മനുഷ്യത്വരഹിതമായ ഭീകരപ്രവർത്തനത്തിന് അപലപിക്കുന്ന വാക്കുകൾ പര്യാപ്തമല്ല, എന്നാൽ ആത്മാക്കൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു” ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
Shocking news coming in again from Srinagar. Another set of targeted killings, this time of two teachers in a Govt school in Idgah area of the city. Words of condemnation are not enough for this inhuman act of terror but I pray for the souls of the deceased to rest in peace.
— Omar Abdullah (@OmarAbdullah) October 7, 2021
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here