വന്യജീവി ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി കൈകോർത്ത് ഭരണ-പ്രതിപക്ഷം

വന്യജീവി – മനുഷ്യ സംഘർഷത്തിൽ ഒറ്റക്കെട്ടായി കൈകോർത്ത് ഭരണ- പ്രതിപക്ഷം . വിഷയം ഇരുതല മൂർച്ചയുള്ള വാൾ എന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ .ശാശ്വത പരിഹാരം ബുദ്ധിമുട്ടെന്നും മന്ത്രി. ആഗോള ദേശീയ വിദഗ്ധരെ കൊണ്ടുവന്ന് കേരളത്തിനായി പ്ളാൻ വേണമെന്ന പ്രതിപക്ഷ നിർദേശം അംഗീകരിച്ച് സർക്കാർ .

വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം മോട്ടോർ വാഹന ക്ലൈം രീതിയിൽ നടപ്പാക്കണമെന്ന് സണ്ണി ജോസഫ്, ഫണ്ടിൻ്റെ അപര്യാപ്ത പ്ലാനിങ്ങ് ബോർഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ.

വന ജീവികളും മനുഷ്യനും തമ്മിൽ അടിക്കടിയുണ്ടാവുന്ന സംഘർഷവും ,കൃഷി നാശവും കേരളത്തിൻ്റെ പൊതു വിഷയമായി കണ്ടാണ് ഭരണ- പ്രതിപക്ഷം സഭയിൽ യോജിപ്പ് രേഖപ്പെടുത്തിയത്. വിഷയം ഇരുതലമൂർച്ചയുള്ള വാളാണെന്ന് പറഞ്ഞ വനം മന്ത്രി , ശാശ്വത പരിഹാരത്തിൻ്റെ പരിമിതികൾ അക്കമിട്ട് നിരത്തി മാനദണ്ഡങ്ങൾ ഇല്ലാതെ എല്ലാ കാട്ടുമൃഗങ്ങളെയും വെടി വെക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി .

വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം മോട്ടോർ വാഹന ക്ലൈം രീതിയിൽ നടപ്പാക്കണമെന്ന് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച പ്രമേയ അവതാരകനായ സണ്ണി ജോസഫ് സർക്കാരിനെ കുറ്റപ്പെടുത്തിയില്ല . ആഗോള ദേശീയ വിദഗ്ധരെ സംയോജിപ്പിച്ച് കൊണ്ട് കേരളത്തിനായി സമഗ്ര പ്ലാൻ വേണമെന്ന പ്രതിപക്ഷ നേതാവിൻ്റെ നിർദേശത്തെ മന്ത്രി സ്വാഗതം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here