പുരാവസ്തു തട്ടിപ്പ്; കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ജാള്യത മറയ്ക്കാന്‍; എ വിജയരാഘവന്‍

മോന്‍സന്‍ മാവുങ്കല്‍ എന്ന തട്ടിപ്പുകാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയത് കെപിസിസി അധ്യക്ഷനാണെന്നും അതിന്റെ ജാള്യത മറയ്ക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ വാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷനെ രക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ പരിശ്രമം കേരളം കണ്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ആത്മാര്‍ഥതകൊണ്ടല്ല. അന്വേഷണം നിലവില്‍ ശരിയായ ദിശയിലാണ് മുന്നേറുന്നത്. കാര്യങ്ങള്‍ ഓരോന്നായി പറുത്തുവരുന്നുണ്ട്.

ഈ വേളയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തട്ടിപ്പുകാരനെ സംരക്ഷിക്കാനോ, കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍കൊണ്ടോ ആകാമെന്നും വിജയരാഘവന്‍ പറഞ്ഞു. തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News