പട്ടിണി ചർച്ച ചെയ്യാനില്ലാത്ത നാട്ടിൽ ജനകീയ ഹോട്ടലിലെ 20 രൂപയ്ക്ക് കിട്ടുന്ന ക്യാബേജ് തോരന്റെ നിറം ചർച്ച ആവുന്നു; വി എസ് സുനിൽകുമാർ

ജനകീയ ഹോട്ടലിലെ ഭക്ഷണ വിഷയത്തിൽ പ്രതികരിച്ച് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ.

പട്ടിണി ചർച്ച ചെയ്യാനില്ലാത്ത നാട്ടിൽ ജനകീയ ഹോട്ടലിലെ 20 രൂപയ്ക്ക് കിട്ടുന്ന ക്യാബേജ് തോരന്റെ നിറം ചർച്ച ആവുന്നു , അച്ചാറിന്റെ എരിവ് ചർച്ചയാവുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ജനകീയ ഹോട്ടലുകൾ വഴി നമ്മുടെ സംസ്ഥാനത്തെ, വിശക്കാത്ത കേരളമാക്കി മാറ്റാൻ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണ്.വിശപ്പുരഹിത കേരളം പദ്ധതി വഴി സംസ്ഥാന സർക്കാർ ആരംഭിച്ച ജനകീയ ഹോട്ടലുകൾ ഈ നേട്ടം യാഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. 20 രൂപയ്ക്ക് നൽകുന്ന ഉച്ചഭക്ഷണം പണമില്ലാതെ വരുന്നവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നു.

2021 മാർച്ച് 31-ന് ആ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1007 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത് എന്നാൽ ഇന്നത് 1095 ഹോട്ടലുകളിൽ എത്തി നിൽക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News