ശോഭയും കണ്ണന്താനവും പുറത്ത്; ബിജെപി ദേശീയ നിർവാഹകസമിതി പുനഃസംഘടിപ്പിച്ചു

ബിജെപി ദേശീയ നിർവാഹകസമിതി പുനഃസംഘടിപ്പിച്ചു. നിലവിലെ എൺപത് അം​ഗ ദേശീയ നി‍ർവാഹക സമിതിയിൽ കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി വി.മുരളീധരനും മുൻ മിസ്സോറാം ​ഗവർണർ കുമ്മനം രാജശേഖരനും ഇടംനേടി.

പ്രത്യേക ക്ഷണിതാക്കളായി ഇ.ശ്രീധരനേയും പി.കെ.കൃഷ്ണദാസിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേരള അധ്യക്ഷൻ എന്ന നിലയിൽ കെ.സുരേന്ദ്രൻ നിർവ്വാഹകസമിതിയിൽ അം​ഗത്വം നേടി. ​ദേശീയ ഉപാധ്യക്ഷനെന്ന നിലയിൽ എ.പി.അബ്ദുള്ളക്കുട്ടിയും ദേശീയ വക്താവായി ടോം വടക്കനും സമിതിയിലുണ്ട്. അതേസമയം അൽഫോൺസ് കണ്ണന്താനവും ശോഭാ സുരേന്ദ്രനവും പുതിയ സമിതിയിൽ ഇല്ല.

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയാണ് നിർവ്വാഹക സമിതി അംഗങ്ങളെ നിർദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന നേതാക്കളായ എൽ.കെ.അധ്വാനി, മുരളീ മനോഹർ ജോഷി, രാജ്നാഥ് സിംഗ്, അമിത് ഷാ,നിതിൻ ഗഡ്കരി എന്നിവർ സമിതിയിലുണ്ട്. രാജ്യസഭാ കക്ഷിനേതാവ് പീയൂഷ് ഗോയലും സമിതിയിൽ അംഗമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News